Saudi ArabiaNewsGulf

സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം അടുത്ത മാസം മുതല്‍

സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക അക്കൌണ്ടുകള്‍ വഴി ശമ്പളം നല്‍കണമെന്നതാണ് പ്രധാന നിബന്ധന. ശമ്പളം മുടങ്ങിയാല്‍ തൊഴിലാളിക്ക് സ്ഥാപനം വിടുന്നതിനും അനുവദിക്കും.

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴില്‍ നിയമത്തിന്‍റെ അവസാന ഘട്ടമാണ് പ്രാബല്യത്തിലാകാന്‍ പോകുന്നത്. സ്ഥാപനത്തില്‍ ഒന്നു മുതല്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ നിയമം ബാധകമാകും. ഡിസംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button