ലോകത്ത് പ്രവാസികള്‍ക്ക് പ്രിയങ്കരമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടംപിടിച്ചിരിക്കുന്നത് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ആണ്. പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണ്‍സിന്റെ’ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പത്താം സ്ഥാനത്ത് നില്‍ക്കുന്ന അബുദാബിയാണ് പട്ടികയില്‍ ഗള്‍ഫില്‍ നിന്നുള്ള ആദ്യ രാജ്യം എന്നത്.
സ്‍പെയിനിലെ വലെന്‍സിയയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. സ്‍പെയിനിലെ തന്നെ അലകാന്റ്, ലിസ്‍ബണ്‍, പാനമ സിറ്റി, സിംഗപ്പൂര്‍, മലാഗ, ബ്യൂണസ് അയേഴ്‍സ്, ക്വലാലമ്പൂര്‍, മാഡ്രിഡ്, അബുദാബി എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്. പതിനാലാം സ്ഥാനത്ത് ഒമാന്‍ ആണ് ഉള്ളത്.
Post Your Comments