Latest NewsIndiaNews

കോവിഡ് വാക്സിൻ ഉപയോഗത്തിനായി കേന്ദ്ര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

കൊറോണ വാക്സിൻ ഉപയോഗത്തിന് കേന്ദ്രാനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വാക്സിനേഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല അറിയിച്ചു. വാക്സിൻ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മോദി ഇന്ന് നിർമ്മാണ കമ്പനികൾ സന്ദർശിച്ചിരുന്നു.

അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ചിരിക്കുന്നത്. ജനുവരിയോടെ ചുരുങ്ങിയത് നൂറ് മില്യൺ വാക്സിനുകൾ ഉത്പാദിപ്പിക്കാനാകുമെന്ന് പൂനാവാല വ്യക്തമാക്കി. എത്രയും വേ​ഗം വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന് ഡോസിന് 250 രൂപക്കും, ഫാർമസികൾക്ക് ആയിരം രൂപക്കും ഓക്സ്ഫഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button