ഹൈദരാബാദ് : എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് എഴുത്തുതന്നാൽ സർക്കാരിന്‍റെ പ്രതികരണം കാണാമെന്നും അമിത് ഷാ പറഞ്ഞു.
പാർലമെന്‍റിൽ ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം ആരാണ് അവരുടെ പക്ഷത്താകുന്നത്? ആളുകൾക്ക് അത് അറിയാമെന്നും അവർ ടി.വിയിൽ എല്ലാം കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. 30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്ന ഉവൈസിയുടെ വെല്ലുവിളിക്ക് മറുപടി പറുകയായിരുന്നു അമിത് ഷാ.
‘ഞാൻ നടപടിയെടുക്കുമ്പോൾ, അവർ പാർലമെന്‍റിൽ ഒരു കോലാഹലം സൃഷ്ടിക്കുന്നു. അദ്ദേഹം എത്ര ഉച്ചത്തിൽ നിലവിളിക്കുന്നുവെന്ന് നിങ്ങൾ കണ്ടില്ലേ? ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം നൽകാൻ അവരോട് പറയുക. ഞാൻ അത് ചെയ്യും’ -അമിത് ഷാ വ്യക്തമാക്കി.
Post Your Comments