Latest NewsNewsCrime

200 രൂപ നൽകിയില്ല; യുവാവിനെ സുഹൃത്ത് വെടിവച്ച് കൊന്നു

അലിഗഡ്: 200 രൂപ കടം നല്‍കാത്തതിനെ തുടര്‍ന്ന് 30കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു. അലിഗഡിലെ തിരക്കേറിയ സിവില്‍ ലൈന്‍ പ്രദേശത്തുവച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

അന്‍സാര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അദ്ദേഹം സിവില്‍ ലൈനിലെ ഷംഷാദ് മാര്‍ക്കറ്റില്‍ ടയര്‍ കട നടത്തുകയാണെന്നും ആസിഫ് എന്നയാള്‍ ശനിയാഴ്ച ഇയാളെ വെടിവച്ച്‌കൊല്ലുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

പ്രതി മയക്കുമരുന്നിനടിമയാണ്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും സിറ്റി പോലീസ് സൂപ്രണ്ട് അഭിഷേക് കുമാര്‍ പറഞ്ഞു. ശനിയാഴ്ച ആസിഫ്, അന്‍സാര്‍ അഹമ്മദിനോട് മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ട് എത്തിയിരുന്നു. എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ വീണ്ടും തിരിച്ചെത്തിയ ആസീഫ് ഇയാളോട് 200 രൂപ അവശ്യപ്പെടുകയുണ്ടായി. അതും നല്‍കാന്‍ അന്‍സാര്‍ തയ്യാറായില്ല. തുടര്‍ന്ന് കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു ഉണ്ടായത്. തലയിലാണ് വെടിയേറ്റത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button