
കോവിഡ് എന്ന മഹാവിപത്തിനെ പിടിച്ചുകെട്ടാനുള്ള തന്ത്രപ്പാടിലാണ് ലോകം ഇപ്പോൾ . സാധാരണജീവിതത്തിലേക്ക് മടങ്ങാനാകാതെ ജനം ദുരിതത്തിലായിക്കൊണ്ടിരിക്കെ കോവിഡ് വാക്സിന് എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം പകരുന്നത്.
ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും കൊവിഡ് വാക്സിനുകളില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണ്. 2021 പകുതിയാകുമ്പോഴേക്ക് തന്നെ പത്തോളം കൊവിഡ് വാക്സിന് എത്തുമെന്നാണ് മരുന്നുനിര്‍മ്മാണ കമ്പനികളുടെ ആഗോള സംഘടനയായ ഐഎഫ്പിഎംഎ (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് ആന്റ് അസോസിയേഷന്‍സ്) ഇപ്പോള്‍ അറിയിക്കുന്നത്.
അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഈ പത്ത് വാക്സിനുകളും വിപണിയിലെത്തുമെന്നും എന്നാല്‍ അംഗീകാരത്തോടൊപ്പം തന്നെ പേറ്റന്റ് സംരക്ഷിക്കാന്‍ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് കഴിയണമെന്നും ഐഎഫ്പിഎംഎ വ്യക്തമാക്കുന്നു.
Post Your Comments