KeralaLatest News

“സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സഖാക്കൾക്ക് ഭയം, മത്സരിച്ചാൽ വോട്ടു കിട്ടില്ല “- പരിഹാസവുമായി സന്ദീപ് വാര്യർ

ജനങ്ങളാഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നാണ്.

തൃപ്പൂണിത്തുറ: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വോട്ടുകിട്ടാത്തവരായി സി.പി.എം മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ‘കേരളത്തില്‍ സി.പി.എം ഭരണകാലത്ത് നടന്നിട്ടുള്ള സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു വിവാദങ്ങളുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ജനങ്ങളാഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നാണ്.’

‘അതുകൊണ്ടാണ് കേരളത്തിലെല്ലായിടത്തും ബി.ജെ.പി പോസ്റ്ററുകളില്‍ നരേന്ദ്രമോദിയുടെ ചിത്രമുള്ളതെന്നും’ സന്ദീപ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുടെ കൗണ്‍സിലര്‍മാരായിരുന്നവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനായി ബി.ജെ.പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

read also: ദേശീയ ശ്രദ്ധ ആകർഷിച്ച് പത്തനംതിട്ടയിൽ നിന്ന് മത്സരത്തിന് ഇക്കുറി സഖാവ് ‘മോഡി’യും

ബി.ജെ.പി കൗണ്‍സിലര്‍മാരായിരുന്ന രാധികാവര്‍മ്മ, എ.ബി. ജഷീര്‍, രജനി ചന്ദ്രന്‍, വള്ളി മുരളീധരന്‍, വള്ളി രവി, രാജശ്രീ ചാലിയത്ത്, വീജയശ്രീ, അരുണ്‍ എസ്, സിന്ധു മധുകുമാര്‍, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ നവീന്‍ശിവന്‍, സാം, പീതാംബരന്‍, എം.എസ്. വിനോദ്കുമാര്‍, സാവിത്രി നരസിംഹന്‍, യു. മധുസൂദനന്‍, ഇ.ഡി. അനില്‍കുമാര്‍, രഞ്ജിത്ത് രവി തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button