Latest NewsIndiaNews

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം

ചെന്നൈ: നിവാർ ചുഴലിക്കാറ്റ്​ ​തമിഴ്​നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചതിന്​ പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപകൊള്ളുന്നുവെന്ന്​ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇത്​ ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്.

നവംബർ 29നായിരിക്കും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊള്ളുകയെന്ന്​ കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രം ഡയറക്​ടർ ജനറൽ മൃത്യുഞ്​ജയ്​ മോഹാപാത്ര പറഞ്ഞു. ന്യൂനമർദ്ദം ചുഴലിക്കൊടുങ്കാറ്റാവുമോയെന്ന്​ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

എന്നാൽ അതേസമയം, തമിഴ്​നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവറിൻെറ ശക്​തി കുറഞ്ഞു. വ്യാഴാഴ്​ച ഉച്ചയോടെ നിവറിന്​ ശക്​തി കുറഞ്ഞുവെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button