ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപകൊള്ളുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇത് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
നവംബർ 29നായിരിക്കും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊള്ളുകയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹാപാത്ര പറഞ്ഞു. ന്യൂനമർദ്ദം ചുഴലിക്കൊടുങ്കാറ്റാവുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
എന്നാൽ അതേസമയം, തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവറിൻെറ ശക്തി കുറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ നിവറിന് ശക്തി കുറഞ്ഞുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post Your Comments