കോട്ടയം : പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെ 18നു രാവിലെ എട്ടിനായിരുന്നു അപകടം.
സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ തീ അണച്ച ശേഷം രണ്ട് പേരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെബിന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. കട്ടപ്പന സ്വദേശിനി ലെനിയ ആണ് ഭാര്യ. മാതാവ് കുസുമം ചികിത്സയിലാണ്.
Post Your Comments