KeralaLatest News

സിപിഎമ്മിന്റെ അഭിമാന വിപ്ലവഭൂമിയായ പുന്നപ്രയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു: പലരും ബിജെപി സ്ഥാനാര്‍ത്ഥികൾ

പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഒളിഞ്ഞുള്ള പോരാട്ടം നടക്കുന്നുണ്ടെങ്കിലും അഞ്ചാം വാര്‍ഡില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് നേതാക്കള്‍.

ആലപ്പുഴ: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ രക്തരൂക്ഷിത സമരങ്ങള്‍ അരങ്ങേറിയ പുന്നപ്രയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. പലരും പാര്‍ട്ടിവിട്ട് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുണ്ട്. ജന്മഭുമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പുന്നപ്രതെക്ക്, വടക്കു പഞ്ചായത്തുകളില്‍ സിപിഎമ്മില്‍ ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷം. പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഒളിഞ്ഞുള്ള പോരാട്ടം നടക്കുന്നുണ്ടെങ്കിലും അഞ്ചാം വാര്‍ഡില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് നേതാക്കള്‍.

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ബ്രാഞ്ച് തലത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ മേല്‍ക്കമ്മിറ്റി ഒഴിവാക്കിയതാണ് ഉള്‍പ്പോരിന് കളമൊരിക്കിയത്. ഇതോടെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തുറന്ന പോരാട്ടത്തിനിറങ്ങിയതോടൊപ്പം ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് അഭിമതരായവരെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കവും തുടങ്ങി.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.ഡി. സന്തോഷാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബ്രാഞ്ച് കമ്മിറ്റി എതിര്‍പ്പില്ലാതെ തീരുമാനിച്ചത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജെ. സിന്ധുവിനെയാണ്.

ബ്രാഞ്ച് അറിയാതെയാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിമര്‍ശനം. ഇതില്‍ പ്രതിഷേധിച്ച്‌ ബ്രാഞ്ച് കമ്മിറ്റി തീരൂമാനിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ റിബലായി മത്സരരംഗത്തിറക്കിയിരിക്കുകയാണ്.ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതോടെ റിബലിന് കരുത്തേകാന്‍ മറ്റ് അംഗങ്ങളും കൈകോര്‍ത്തിരിക്കുകയാണ്.വി.എസിന്റെയും, ജി. സുധാകരന്റെയും തട്ടകമായ പുന്നപ്ര വടക്ക് പഞ്ചായത്തിലും സിപിഎം സമാനമായ സാഹചര്യമാണ് നേരിടുന്നത്.

read also: പിരിയാൻ പറ്റാതെയായി: ഒടുവില്‍ പ്രിയപ്പെട്ട സെക്സ് ടോയിയെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍

പാര്‍ട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്ന് ആരോപിച്ച്‌ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടു. ഇവരില്‍ പലരും ബിജെപി സ്ഥാനാര്‍ത്ഥികളായി സിപിഎമ്മിനെ നേരിടുന്നു. ഏഴാം വാര്‍ഡില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായിരുന്ന അനിത ബാലനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button