ചെന്നൈ:നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.
Read Also : ബസും ട്രക്കും കൂട്ടിയിടിച്ച് 41 മരണം ; നിരവധിപേര്‍ക്ക് പരിക്ക്
ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നുംതുടരും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ദുരന്തത്തിന്റെ ആഘാതം കുറച്ചു.കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊട്ടത്.
അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകള്‍ സര്‍വസജ്ജരായി വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ച സര്‍ക്കാരുകള്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരിയിലും വന്‍ നാശങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments