COVID 19Latest NewsNewsInternational

ലോക്ക്ഡൌണ്‍ സമയത്ത് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിച്ചു; യുവതിക്ക് 27 ലക്ഷം രൂപ പിഴ

ലോക്ക്ഡൌണ്‍ സമയത്ത് മാഗ്നാ കാര്‍ട്ടയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച യുവതിക്ക് 27 ലക്ഷം രൂപ പിഴ ഇടക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഓക്കന്‍ഷോയിലാണ് സംഭവം നടന്നിരിക്കുന്നത്. സിനീദ് ക്വിന്‍ എന്ന 29കാരിയാണ് തുടര്‍ച്ചയായി സലോണ്‍ അടക്കണമെന്ന നിര്‍ദ്ദേശം കിട്ടിയിട്ടും പാലിക്കാന്‍ തയ്യാറാവാതിരുന്നത്. മാഗ്നാകാര്‍ട്ടയിലെ ചില ഉദ്ധരണികള്‍ ചൂണ്ടിക്കാണിച്ചാണ് യുവതി സലോണ്‍ അടയ്ക്കാന്‍ തയ്യാറാകാതെ ഇരുന്നത്.

ഈ മേഖലയില്‍ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലയാണ് ഇവിടം. നവംബര്‍ മാസം മുതല്‍ സലോണ്‍ അടച്ചിടണമെന്ന അധികൃതരുടെ നിര്‍ദ്ദേശം യുവതി ലംഘിക്കുകയുണ്ടായത്.

shortlink

Post Your Comments


Back to top button