Latest NewsIndia

ബി.ജെ.പി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ വേട്ടയാടുന്നുവെന്ന് ശരദ് പവാര്‍, മുൻ‌കൂർ ജാമ്യമെന്ന് സോഷ്യൽ മീഡിയ

മഹാരാഷ്ട്രയിലെ ശിവസേനാ എം.എല്‍.എ വിഹാംഗ് സര്‍നായിക്കിന്റെ വസതിയിലും ഓഫീസിലും അടക്കം പത്തോളം കേന്ദ്രങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തിലാണ് പവാറിന്റെ പ്രതികരണം.

മുംബൈ: രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച്‌ വേട്ടയാടുന്നതിനെതിരെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉപയോഗിക്കുകയാണെന്ന് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേനാ എം.എല്‍.എ വിഹാംഗ് സര്‍നായിക്കിന്റെ വസതിയിലും ഓഫീസിലും അടക്കം പത്തോളം കേന്ദ്രങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തിലാണ് പവാറിന്റെ പ്രതികരണം.

ഇത് ശരിയായ നടപടിയല്ല. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിക്കിയിരിക്കുന്നു. ഇനി അധികാരത്തില്‍ എത്താനാകില്ലെന്ന് അവര്‍ക്ക് അറിയാം . അതുകൊണ്ടാണ് അവര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും പവാര്‍ പറഞ്ഞു. ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ശിവസേന വിമര്‍ശിച്ചു.

മഹാരാഷ്ട്രാ സര്‍ക്കാരോ നോതാക്കളോ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ശിവസേനാ നേതൃത്വം പറഞ്ഞു. ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ശിവസേന വിമര്‍ശിച്ചു. മഹാരാഷ്ട്രാ സര്‍ക്കാരോ നോതാക്കളോ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ശിവസേനാ നേതൃത്വം പറഞ്ഞു.

read also: തമിഴ്‌നാട്ടില്‍ ശക്തമായ മഴ, നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു , ഒൻപതു ബോട്ടുകൾ കാണാതായി, കനത്ത ജാഗ്രത

റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണാക്കേസില്‍ നടപടി ആവശ്യപ്പെട്ട എം.എല്‍.എയാണ് വിഹാംഗ് സര്‍നായിക്. കൂടാതെ ബോളിവുഡ് നടി കങ്കണ റാണാവത്തിനെതിരെയും ഇദ്ദേഹം നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡെന്നും ശിവസേന വൃത്തങ്ങൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button