ബംഗളൂരു: സാധു വാസ് വാനി ജയന്തി പ്രമാണിച്ച് ബുധനാഴ്ച ബംഗളൂരുവിൽ ഇറച്ചി വിൽപനക്കും കന്നുകാലികളെ അറുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാത്തരം മാംസം വിൽക്കുന്നതിനും ഇന്ന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സസ്യാഹാരത്തിനായി ശക്തമായി വാദിച്ചിരുന്ന വാസ് വാനി 1979 നവംബർ 25ന് ജനിച്ച് 1966 ജനുവരി 16 ന് അന്തരിച്ചു. ബി.ബി.എം.പി പരിധിയിലായിരിക്കും നിരോധനം ബാധകമാകുക.
ആഗോള സസ്യാഹാര ജീവിതി രീതിക്കായി പ്രചരണം നടത്തിയിരുന്ന വാസ് വാനിയുടെ ജന്മദിനം ആഗോള ഇറച്ചിയില്ലാ ദിനമായാണ് ഇവിടെ ആചരിക്കുന്നത്. കർണാടകയിൽ വൈകാതെ ഗോവധ നിരോധനം നടപ്പാക്കുമെന്ന് അടുത്തിടെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പ്രഖ്യാപിച്ചിരുന്നു.
Post Your Comments