ഇസ്ലാമാബാദ്: ബലാത്സംഗം കേസിൽ പിടിയിലാകുന്ന പ്രതികൾക്ക് രാസഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്.ലൈംഗികചോദനയും ലൈംഗികോത്തേജനവും കുറയ്ക്കാനുദ്ദേശിച്ചുള്ള ഔഷധപ്രയോഗത്തെയാണ് ‘രാസഷണ്ഡീകരണം’ എന്ന് പറയുന്നത് ഫെഡറൽ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.
ഇതൊരു ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസുകൾ പെട്ടന്ന് കണ്ടെത്തുന്നതിനും സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിനും കൂടുതൽ വനിതാ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments