CinemaMollywoodLatest NewsNewsEntertainment

പുതിയ രൂപമാറ്റവുമായി ‘മെക്സിക്കൻ അപാരത’ നടൻ രൂപേഷ് പീതാംബരന്‍; അമ്പരന്ന് ആരാധകർ

ഇപ്പോൾ നടൻമാർ ഒരു സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് മേക്കോവര്‍ നടത്തുന്നത് സർവ്വസാധാരണമാണ്. ഇവിടെ മലയാളത്തിലെ യുവനടന്‍ രൂപേഷ് പീതാംബരന്‍. മാസങ്ങൾ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് രൂപേഷ് പുതിയ ലൂക്കിലേക്ക് മാറി വന്നിരിക്കുന്നു. മെക്സിക്കൻ അപരാതക്കുവേണ്ടി രൂപേഷ് ശരീരം കുറച്ചിരുന്നു. എന്നാൽ അതിനേക്കാൾ ഭീകരമായ ട്രാൻസ്ഫോർമേഷൻ ആണ് റഷ്യക്ക് വേണ്ടി താരം ചെയ്തിരിക്കുന്നത്.

കുലുമിന ഫിലിംസിന്‍റെ ബാനറിൽ നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവി റഷ്യയിൽ ഗോപിക അനിലും ഗോവൻ ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ രാവി കിഷോറും ആര്യ മണികണ്ഠനും സംഗീത ചന്ദ്രനും ഉൾപ്പെടെ രൂപേഷ് പീതാംബരന് ആറു നായികമാരാണ് ചിത്രത്തിലുള്ളത്. കൊറിയോഗ്രാഫർ ഡോ. ശ്രീജിത്ത്‌ ഡാൻസിറ്റി , മോഡൽ അരുൺ സണ്ണി തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു . സബ്ജെക്ടിനു മാത്രം പ്രാധാന്യം കൊടുത്തു അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി തന്‍റെ ആദ്യ സിനിമ തന്നെ ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് സംവിധായകൻ നിതിൻ തോമസ് കുരിശിങ്കൽ.

shortlink

Post Your Comments


Back to top button