ചെന്നൈ: നിവാർ ചുഴലിക്കാറ്റ് രണ്ട് ഘട്ടമായാണ് കരയിലെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആദ്യത്തെ ഘട്ടം പുലർച്ചെ രണ്ട് മണിയോടെ തീരം തൊടും. ആദ്യഘട്ടം ചുഴലിക്കാറ്റ് കഴിഞ്ഞാലും ജാഗ്രതയോടെ എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ ഇരിക്കണം. ചുഴലിക്കാറ്റ് കടന്നുപോയെന്ന് കരുതി പുറത്തിറങ്ങരുത്. അധികം വൈകാതെ തന്നെ രണ്ടാം ഘട്ട ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. മാറിയ കാലവസ്ഥാ സാഹചര്യത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി 7 മുതൽ രാവിലെ 7വരെയാണ് വിമാനത്താവളം അടച്ചത്. നിവാർ ചുഴലിക്കാറ്റിനു പിറകെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടു.
Leave a Comment