Latest NewsNewsInternational

ഹിന്ദുക്കളെ ആക്രമിക്കുന്നതിനായി പദ്ധതിയിട്ട ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ

സിംഗപ്പൂർ : ഹിന്ദുക്കൾക്ക് നേരെ വലിയ ആക്രമങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി പൗരൻ സിംഗപ്പൂരിൽ അറസ്റ്റിലായി. അഹമ്മദ് ഫൈസൽ എന്ന 26 കാരനെയാണ് സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പോലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം സിംഗപ്പൂർ സ്വദേശികൾ ഉൾപ്പെടെ 37 പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും ബംഗ്ലാദേശികളാണെന്നാണ് വിവരം.സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായി സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഫൈസൽ മൂന്ന് വർഷങ്ങൾക്ക് മുൻപാണ് രാജ്യത്തെത്തിയത്. എല്ലായ്‌പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതിനായി ഫൈസൽ കയ്യിൽ കത്തി കരുതിയിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ വലിയ ആക്രമങ്ങൾ നടത്താനായിരുന്നു ഇയാളുടെ പദ്ധതി. ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ പോരാടാൻ എന്ന് പേരിൽ ഇയാൾ കശ്മീരിലേക്ക് വരാൻ ശ്രമിച്ചിരുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം ഫൈസലിനൊപ്പം 14 സിംഗപ്പൂർ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാല് സ്ത്രീകളും 10 പുരുഷന്മാരും ഉൾപ്പെടുന്നു. ഇവരെല്ലാം തന്നെ ഫ്രാൻസിലെ ഭീകരാക്രമണത്തെ അനുകൂലിച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റിട്ടവർ ആണ്.വിവിധയിടങ്ങളിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ്  ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രാരംഭഘട്ടമെന്ന നിലയിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ആദ്യം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button