Latest NewsNewsEntertainment

‘എന്റെ അയ്യന്‍..ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസി, മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല’; സുരേഷ് ഗോപി

രാഷ്ട്രീയ മാറ്റത്തിനുള്ള സമയമാണ് കേരളത്തിലെന്ന് സുരേഷ് ഗോപി എം പി

തിരുവനന്തപുരം; ബിജെപി ആനുകൂല രാഷ്ട്രീയ മാറ്റത്തിനുള്ള സമയമാണ് കേരളത്തിലെന്ന് സുരേഷ് ഗോപി എം പി . മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ തന്റെ വിശ്വാസങ്ങളും അദ്ദേഹം പങ്ക് വച്ചു ,ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

എന്നാൽ ‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല . പക്ഷെ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല. അതുകൊണ്ട് നെഞ്ചത്തു കൈവെച്ച്‌ പറയുന്നു- എന്റെ അയ്യന്‍, എന്റെ അയ്യന്‍.. വിശ്വാസങ്ങളെ നെഞ്ചോട് ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വന്നത്.

കൂടാതെ കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button