Latest NewsNewsIndia

തീവ്രവാദികൾ തുരങ്കം നിർമ്മിച്ചത് പാക് സൈന്യത്തിന്റെ അറിവോടെയാണോ? അതിർത്തി കടന്ന് ഇന്ത്യ ഇനിയും തിരിച്ചടി നൽക്കേണ്ടി വരുമോ?

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം വളരെ ഭദ്രം തന്നെയാണ്.കാരണം പ്രതിരോധ മേഖലയിൽ രാജ്യം ശക്തിയാണ് എന്ന് കാട്ടി തന്നത് മോദി സർക്കാർ തന്നെയാണ്. മോദി സർക്കാരിന്റെ കീഴിൽ സർജിക്കൽ സ്‌ട്രൈക്കും, ബലാക്കോട്ടിൽ യുദ്ധവിമാനം ഉപയോഗിച്ചുള്ള ബോംബിടൽ കൊണ്ടും പാകിസ്ഥാൻ ഒന്നും പഠിച്ചില്ല എന്നതാണ് നാഗ്രോട്ട ഏറ്റുമുട്ടലിൽ തെളിയുന്നത്.

അതീവ സുരക്ഷിതമായ അതിർത്തിയിലൂടെ ഭീകരർ എങ്ങനെ ഇന്ത്യയിലേക്ക് പ്രവേശിച്ചു എന്ന തിരച്ചിലാണ് 200 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്താൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത്. 8 മീറ്ററോളം ആഴത്തിൽ പ്രൊഫഷണലായി എഞ്ചിനീയറിംഗ് ചെയ്‌തെടുത്ത ഭൂഗർഭ തുരങ്കം നിർമ്മിക്കുവാൻ നാല് തീവ്രവാദികൾക്ക് എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് പാകിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ. അയൽ രാജ്യങ്ങളിലേക്ക് ഭീകരരെ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന വിളിപ്പേര് കൂടുതൽ ശക്തമാകുവാനേ ഇത് പാകിസ്ഥാന് ഉപകരിക്കുകയുള്ളു.

ഇന്ത്യൻ സൈനികരെ പോലെ അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനമുള്ള പാക് സൈന്യം അറിയാതെ ഇത്രയും വലിയ തുരങ്കം നിർമ്മിക്കുക അസാദ്ധ്യo തന്നെയാണ്. ആഴ്ചകൾ എടുത്ത് നിർമ്മിച്ച തുരങ്കത്തിന്റെ സാങ്കേതിക വശങ്ങളും സൈനിക സഹായത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയ്‌ക്കെതിരായ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന നടപടികൾ ഇമ്രാൻ ഭരണകൂടം തുടരുന്നതായിട്ടാണ് പുതിയ സംഭവവും തെളിയിക്കുന്നത്. അന്താരാഷ്ട്ര വേദികളിലടക്കം ഇതു സംബന്ധിച്ച വിവരങ്ങൾ ഉയർത്തിക്കാട്ടി പാകിസ്ഥാന്റെ ഭീകരമുഖം തുറന്ന് കാണിക്കാനാണ് ഇപ്പോൾ ഇന്ത്യയുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button