ആന്തൂരിൽ എതിരാളികളില്ലാതെയായിരുന്നു എക്കാലവും സി പി എം തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. എന്നാൽ, ഇത്തവണ ആറിടങ്ങളിൽ മാത്രമാണ് സി പി എമ്മിനു ഏകപക്ഷീയമായി വിജയിക്കാൻ സാധിച്ചുള്ളു. ആന്തൂർ നഗരസഭയിൽ എൽ ഡി എഫ് ചെയർമാൻ സ്ഥാനാർത്ഥി പി പി മുകുന്ദനെതിരെ പത്രിക നൽകിയ യു ഡി എഫ് സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന്റെ പത്രിക പിൻവലിപ്പിക്കാനുള്ള സി പി എമ്മിന്റെ അവസാന നീക്കവും പാളി.
യു ഡി എഫ് സ്ഥാനാർത്ഥി പത്രിക പിൻവലിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള കത്ത് ഹാജരാക്കിയത് എൽ ഡി എഫുകാരാണ്. എന്നാൽ, സ്ഥാനാർത്ഥി നേരിട്ടെത്തിയാൽ മാത്രമേ പത്രിക പിൻവലിക്കാൻ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചതോടെയാണ് കളി മാറിയത്. സി പി എം നടത്തിയത് നാണം കെട്ട കളിയാണെന്ന് സോഷ്യൽ മീഡിയ ആരോപിച്ചു.
ഇതോടെ പത്രിക പിൻവലിക്കാൻ സാധിച്ചില്ല. മത്സരത്തിനു കളമൊരുങ്ങുകയും ചെയ്തു. സ്ഥാനാർത്ഥിയെ വീട് കയറി ഭീഷണിപ്പെടുത്തിയെന്നും പത്രിക പിൻവലിച്ചില്ലെങ്കിൽ അനുഭവിക്കുമെന്നും സി പി എമ്മുകാർ അറിയിച്ചതായി പ്രദേശത്തെ യു ഡി എഫ് പ്രവർത്തകർ പറയുന്നു. പരമാവധി സീറ്റുകളിലും ഇത്തവണ സ്ഥാനാർത്ഥികളെ നിർത്താൻ യു ഡി എഫ് ശ്രമിച്ചു. എന്നാൽ, ആറ് സ്ഥലങ്ങളിൽ സാധ്യമായില്ല.
Post Your Comments