KeralaLatest NewsIndia

ചരിത്രത്തിലാദ്യമായി ഒരു പൊലീസുകാരിക്ക് വൃശ്ചികോത്സവത്തില്‍ പൂര്‍ണത്രയീശന് സല്യൂട്ട് നല്‍കാനുള്ള നിയോഗം, സോഷ്യൽ മീഡിയയിൽ എസ് ഐ അനിലയാണ് താരം

ആ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിയോഗം പോലെ സംഭവിച്ച കാര്യങ്ങളാണിതെന്ന് അനിലയും പറയുന്നു.

കൊച്ചി: ചരിത്രത്തിലാദ്യമായാണ് ഒരു പൊലീസുകാരിക്ക് വൃശ്ചികോത്സവത്തില്‍ പൂര്‍ണത്രയീശന് സല്യൂട്ട് നല്‍കാനുള്ള നിയോഗമുണ്ടാകുന്നത്. രാജഭരണകാലത്തു തുടങ്ങിയ ചടങ്ങിനു പുരുഷ പൊലീസുകാരാണ് സല്യൂട്ട് നല്‍കിയിരുന്നത്. ഇത്തവണ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ. രാമു ബാലചന്ദ്രബോസ് അവധിയായതിനാലാണ് അനിലയ്ക്കു സല്യൂട്ട് ഡ്യൂട്ടി വന്നുചേര്‍ന്നത്. 2018-ലാണ് അനില പൊലീസില്‍ ചേര്‍ന്നത്.

ഇതോടെ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഭഗവാനെ എഴുന്നള്ളിച്ചപ്പോള്‍ പൊലീസിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി സല്യൂട്ട് നല്‍കിയ അനിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മേലുദ്യോഗസ്ഥന്‍ അവധിയായതിനാല്‍ ഉത്സവത്തില്‍ ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോള്‍ ഔദ്യോഗിക ബഹുമതി നല്‍കുന്നതിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരികയായിരുന്നു അനിലയ്ക്ക്.

read also: ഇത്തവണ ബിജെപിയിൽ മുസ്‌ലിം സ്ഥാനാർത്ഥികളുടെ പെരുമഴ, മോദിയുടെ കടുത്ത ആരാധകരായ മുസ്‌ലിം ദമ്പതികളെ സ്ഥാനാര്‍ത്ഥികളാക്കി ബി ജെ പി: ചെറുപ്പത്തിലേ ആർഎസ്എസ് ശാഖയിൽ പോയ പരിചയം റഫീക്കിന് തുണയായി

അത് വൈറലായി. ആ ഡ്യൂട്ടിയും സല്യൂട്ടും മാറുക, ഭഗവാനെ മനസ്സില്‍ ധ്യാനിച്ച്‌ ചെയ്ത ഡ്യൂട്ടിയാണ് വിശ്വാസികളുടെ താരമാക്കി അനിലയെ മാറ്റിയത്. അത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തി. ആ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിയോഗം പോലെ സംഭവിച്ച കാര്യങ്ങളാണിതെന്ന് അനിലയും പറയുന്നു.

അനില തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം കണ്ണൂരിലെ ഇരിട്ടിയില്‍ മാവോവാദി കമാന്‍ഡോ ഓപ്പറേഷനില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു . തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ. ആയാണ് ആദ്യനിയമനം.

 

shortlink

Post Your Comments


Back to top button