ശ്രീനഗര്‍: ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോട്ടയില്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി. ഭീകരാക്രമണം നടത്താന്‍ പദ്ധതിയുമായി പാകിസ്‌താനില്‍നിന്നെത്തിയ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകകരെയാണ് കഴിഞ്ഞ ദിവസം വധിച്ചത്. നഗ്രോട്ടയില്‍ വ്യാഴാഴ്‌ച ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട നാലു ഭീകരരും കമാന്‍ഡോ പരിശീലനം ലഭിച്ചവര്‍. 2016 ല്‍ പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിച്ചകേസിലെ മുഖ്യപ്രതിയും ജെയ്‌ഷെ മുഹമ്മദ് ഓപ്പറേഷണല്‍ കമാന്‍ഡറുമായ കാസിം ജാന് സംഭവത്തില്‍ പങ്കുണ്ടെന്നും വെളുപ്പെടുത്തല്‍.
ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുന്നതില്‍ പ്രധാനിയാണ് ജാന്‍. ദക്ഷിണ കശ്‌മീരില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.ഭീകരാക്രമണ നീക്കത്തിന്റെ സൂത്രധാരന്‍ മുഫ്‌തി റൗഫ് അസ്‌ഗറിന്റെ നിര്‍ദേശപ്രകാരമാണു ജാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രത്യേക പരിശീലനം ലഭിച്ച 14 ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് അവസരംകാത്ത് അതിര്‍ത്തിയിലെ ഗുജ്‌രന്‍വാലയില്‍ തമ്പടിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.
നിയന്ത്രണ രേഖയിലുടനീളമുള്ള “ലോഞ്ച്‌പാഡുകളില്‍” ഇരുന്നൂറോളം ഭീകരരും കാത്തിരിപ്പുണ്ട്. നഗ്രോട്ടയിലെത്തിയ നാലു ഭീകരരും ഷക്കാര്‍ഗാഹിലെ ജെയ്‌ഷെ ക്യാമ്ബില്‍നിന്നു 30 കിലോമീറ്റര്‍ നടന്നാണ് സാംബ അതിര്‍ത്തിയിലെത്തിയത്. പിന്നീട് ജത്‌വാല പിക്ക്‌അപ്പ് പോയിന്റിലെത്തി അവിടെനിന്നു ഒരു ട്രക്കില്‍ ജമ്മു കശ്‌മീരിലേക്കു കടന്നു. നിലാവില്ലാത്ത രാത്രിയിലാണ് ഇവര്‍ നടന്നെത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്‌തമാക്കി.
19 നു പുലര്‍ച്ചെ 3.44 നു ട്രക്ക് സരോര്‍ ടോള്‍പ്ലാസ കടന്നു. നര്‍വാര്‍ െബെപാസ് വഴി ജമ്മുവിലേക്കു നീങ്ങി. 4.45നു ബാന്‍ ടോള്‍പ്ലാസയില്‍വച്ചാണ് സുരക്ഷാസേന ട്രക്ക് തടഞ്ഞത്.അഫ്‌ഗാനില്‍നിന്നു യു.എസ്. െസെന്യം പിന്‍മാറിയതിനെത്തുടര്‍ന്നു താലിബാന്‍ വീണ്ടും ശക്‌തിയാര്‍ജിക്കുന്നുണ്ട്. ജമ്മു കശ്‌മീര്‍ അതിര്‍ത്തിയിലുടനീളം ജെയ്‌ഷെയും കൂടുതല്‍ സജീവമായിട്ടുണ്ടെന്നു ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അല്‍ ബാദല്‍ ഗ്രൂപ്പ് വീണ്ടും തലപൊക്കിയതായും സൂചന ലഭിച്ചിട്ടുണ്ട്.
ഹിദായത്തുള്ള മാലിക്ക് എന്നയാളുടെ നേതൃത്വത്തില്‍ ലഷ്‌കറെ ഇ മുസ്‌തഫ എന്നപേരില്‍ പുതിയൊരു ഭികരസംഘടനയും രൂപംകൊണ്ടിട്ടുണ്ട്. അതേസമയം ജമ്മു – കശ്‌മീരിലെ സാംബ ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണു ബി.എസ്.എഫ്. ജവാന്മാര്‍ തുരങ്കം കണ്ടെത്തിയത്. 30 – 40 മീറ്റര്‍ നീളമുണ്ട് തുരങ്കത്തിന്. ഇതു ബലപ്പെടുത്താന്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവ കറാച്ചിയില്‍ നിര്‍മിച്ചതാണ്. തുരങ്കം വഴി ആയുധം കടത്തിയതിനും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി.പി. മുകേഷ് സിങ് അറിയിച്ചു.
Post Your Comments