KeralaLatest NewsIndia

നടന്നത് വൻ ക്രമക്കേടുകൾ, ചോദ്യം ചെയ്യലിന് ബിഷപ്പ് കെ.പി.യോഹന്നാന്‍ ഹാജരായില്ല, വിദേശത്തെന്ന് റിപ്പോര്‍ട്ട്

പേരൂര്‍ക്കടയിലും, കവടിയാറിലും ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തി

ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡില്‍ ബിഷപ്പ് കെ പി യോഹന്നാന്‍ ഹാജരാകില്ല. കെ പി യോഹന്നാന്‍ വിദേശത്ത് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് വിവരം. കെ പി യോഹന്നാനോട് ഇന്ന് ഹാജരാവാന്‍ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ്  ആവശ്യപ്പെട്ടിരുന്നത്.

വന്‍ക്രമക്കേടുകളാണ് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്നിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കോടികളാണ് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പുറമെ പേരൂര്‍ക്കടയിലും, കവടിയാറിലും ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാക്കാന്‍ ഇദ്ദേഹത്തിന് നോട്ടീസ് നല്‍കും.

read also: “തിരുവനന്തപുരത്തെ മെട്രോ സിറ്റി നിലവാരത്തിൽ ഉയർത്തുന്നിതില്‍ മോദി മാജിക് സാധ്യമാക്കണം, എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നിൽക്കും” തെരഞ്ഞെടുപ്പ് റാലിയിൽ ഉജ്ജ്വല വാഗ്ദാനങ്ങളുമായി സുരേഷ് ഗോപി

ബിലീവേഴ്സ് ചര്‍ച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നു .ബിലീവേഴ്‌സ് സഭയിലെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സഭയ്ക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button