കാഠ്മണ്ഡു : നേപ്പാളിന്റെ ഭൂമി ചൈന കൈയേറിയെന്ന വിവരം പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ താന്‍ ഭീഷണി നേരിടുന്നതായി നേപ്പാളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജീവന് ബഹാദൂര്‍ ഷാഹി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ചൈന ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹുംലയില്‍ നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന നിര്‍മാണ പ്രവര്‍ത്തനം നടത്തിയതായി കര്ണാലു പ്രവിശ്യയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഷാഹി അടുത്തിടെ പറഞ്ഞിരുന്നു.
എന്നാല്‍ കെ.പി ശര്‍മ ഒലി സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്. കൈയേറ്റത്തെക്കുറിച്ച് അറിയില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നത്. ചൈനയുടെ കൈയേറ്റത്തെപ്പറ്റി ഷാഹി വാര്‍ത്താ സമ്മേളനം നടത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വളച്ചൊടിച്ചതാണെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പറഞ്ഞ കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം സര്‍ക്കാരിന് നല്കിയ കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം സംബന്ധിച്ച തന്റെ വെളിപ്പെടുത്തല്‍ തെറ്റെന്ന് തെളിഞ്ഞാന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം ചൈനയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Post Your Comments