ന്യൂഡൽഹി : അക്ബർ റോഡിലുള്ള കോൺഗ്രസ് ആസ്ഥാനത്ത് അനധികൃതമായി 106 കോടി രൂപയെത്തിയതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Also : ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച മെഹബൂബ മുഫ്തിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
2016 – 2019 കാലഘട്ടത്തിലാണ് ഇത്രയും വലിയ തുക കോൺഗ്രസ് ആസ്ഥാനത്ത് എത്തിയതെന്നാണ് 408 പേജുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് പണം എത്തിയത്. 2016 ആഗസ്റ്റ് മുതൽ 2016 സെപ്തംബർവരെ 26,50,00,000 കോടി രൂപയും, 2017 ഏപ്രിൽ മുതൽ സെപ്തംബർവരെ 5,22,00,000 രൂപയും എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 2019 ഫെബ്രുവരി 13 മുതൽ ഒക്ടോബർ നാല് വരെ 74,62,00,000 രൂപ എത്തിയതായും ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് ഘട്ടങ്ങളിലും പല തവണകളായാണ് പണം പാർട്ടി ആസ്ഥാനത്ത് എത്തിച്ചത്. എന്നാൽ ഇത് എന്തിനുവേണ്ടിയുള്ളതാണെന്നോ, ആർക്കാണ് കെെമാറിയതെന്നോ വ്യക്തമായിട്ടില്ല.
Leave a Comment