![](/wp-content/uploads/2020/11/accident.jpg)
കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മീനങ്ങാടി സ്വദേശി കുര്യാക്കോസിൻ്റെ മകൻ അലൻ ബേസിൽ (20) ആണ് മരിച്ചിരിക്കുന്നത്. കൂടെയുണ്ടായിരുന്ന അബിൻ ബാബുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
കാറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ആറ് ബൈക്കുകളിലായി മീനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സംഘത്തിൽപ്പെട്ടയാളാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments