ന്യൂഡല്‍ഹി: ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി കൊണ്ടിരിക്കുന്ന ഹാഷ്ടാഗാണ് നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കണം എന്ന് ആഹ്വാം ചെയ്തു കൊണ്ടുള്ള ‘ ബോയ്കോട്ട് നെറ്റ്ഫ്ലിക്സ് ‘. മീരാ നായര്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് സീരീസായ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് ബന്ധപ്പെട്ടാണ് ഈ ഹാഷ്ടാഗ് ട്വിറ്റര്‍ ഇന്ന് ആധിപത്യം പുലര്‍ത്തുന്നത്. മതവിവാഹത്തെ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് തനിഷ്ക് നല്കിയ പരസ്യം പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, തബു, ഇഷാന് ഖട്ടര്‍, താന്യ മാനിക്താല എന്നിവര്‍ അഭിനയിച്ച ‘എ സ്യൂട്ടബിള്‍ ബോയ്’യില്‍ കാണിച്ചിരിക്കുന്ന ഉള്ളടക്കത്തില്‍ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.
ഒരു ക്ഷേത്രത്തില്‍ ചിത്രീകരിച്ച സീക്വന്‍സില്‍ തന്യാ മാനിക്താലയുടെ കഥാപാത്രമായ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള ലത, ദാനേഷ് രസ്വിയുടെ കഥാപാത്രമായ മുസ്ലീമായ കബീര്‍ ദുറാനിയെ ചുംബിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതോടെയാണ് ബോയ്കോട്ട് നെറ്റ്ഫ്ലിക്സ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
അതേസമയം, വിവാദത്തെക്കുറിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോതം മിശ്രയും പ്രതികരിച്ചതു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ വിവാദപരമായ ഉള്ളടക്കം പരിശോധിക്കാന്‍ പോലീസ് അധികൃതരോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
एक #ओटीटी_मीडिया_प्लेटफॉर्म पर "A Suitable Boy" नामक फ़िल्म जारी की गई है। इसमें बेहद आपत्तिजनक दृश्य दिखाए गए हैं जो एक धर्म विशेष की भावनाओं को आहत करते हैं। मैंने पुलिस अधिकारियों को इस विवादास्पद कंटेंट का परीक्षण कराने को निर्देशित किया है। pic.twitter.com/oYSiizJxCQ
— Dr Narottam Mishra (@drnarottammisra) November 22, 2020
നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കുന്നതിനെ പിന്തുണച്ച് ബിജെപി നേതാവ് ഗൗരവ് ഗോയലും രംഗത്തെത്തി, എന്നല്‍ തന്റെ ട്വീറ്റില്‍ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന് പേര് അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. ”ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം ഹിന്ദു ദൈവങ്ങളെയും ദേവിയെയും മനഃപൂര്‍വ്വം അപമാനിക്കുകയാണെങ്കില്‍, ഐപിസി 295 എ വകുപ്പ് പ്രകാരം പോലീസിനോ പ്രാദേശിക കോടതിയിലോ പരാതി നല്‍കണം. അത്തരം കുറ്റവാളികളെ നിയമം നോക്കും,” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
If any OTT platform is delibrately insulting the Hindu Gods & Goddess, pls file the complaint with the police or local court under Section 295A of IPC. The law will take care of such offenders.
In case of any assistance you can contact me or @chakusameer#BoycottNetflix
— Gaurav Goel (@goelgauravbjp) November 22, 2020
വിക്രം സേത്തിന്റെ 1993 ലെ അതേ പേരില്‍ വന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ‘എ സ്യൂട്ട് ബോയ്’ നിര്‍മിച്ചിരിക്കുന്നത്. 1951-ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഈ പരമ്പരയില്‍, സാഹിത്യ വിദ്യാര്‍ത്ഥിയായ ലതയുടെയും ഭര്‍ത്താവിനെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന അമ്മയുടെയും യാത്രയെ വിവരിക്കുന്നു. മൂന്ന് വ്യത്യസ്ത പുരുഷന്മാര് അവളുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടത്താന്‍ ശ്രമിക്കുമ്പോള്‍, പ്രണയത്തിന്റെയും ഹൃദയവേദനയുടെയും ആവേശം പര്യവേക്ഷണം ചെയ്യുന്നതിനിടയിലാണ് ഈ കഥ പ്രേക്ഷകരെ ലതയ്ക്കൊപ്പം കൊണ്ടുപോകുന്നത്. ഒക്ടോബര്‍ 23 നാണ് നെറ്റ്ഫ്ലിക്സില്‍ ‘എ സ്യൂട്ട് ബോയ്’പുറത്തിറങ്ങിയത്.
Post Your Comments