ഹൈദരാബാദ്: വര്‍ഗീയ രാഷ്ട്രീയം അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഡിസംബര്‍ 1ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഒവൈസിയുടെ പരാമര്‍ശം.
Read Also : തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മമ്മൂട്ടി ചിത്രം മധുരരാജയുടെ നിർമ്മാതാവ്
ദുബ്ബകയില് സംഭവിച്ചത് ബിജെപി ഹൈദരാബാദിലും ആവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി മേയര്‍ വേണോ അതോ എഐഎംഐഎം മേയര്‍ വേണോ എന്ന് ചിന്തിക്കണം. കോണ്‍ഗ്രസിനും ടിആര്‍എസിനും വോട്ട് ചെയ്താല്‍ അത് എഐഎംഐഎമ്മിനുള്ളതാണ്. എന്നാല്‍ എഐഎംഐഎമ്മിന് നല്കുന്ന വോട്ട് വിഭാഗീയതയ്ക്ക് നല്കുന്ന വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments