കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുസ്ലിം ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് മുന്‍ നേതാവുമായ കെ.ബി. മുഹമ്മദ് കുഞ്ഞിയാണ് പാര്‍ട്ടിയിലെ പണാധിപത്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പണം ഇല്ലാത്തത് കൊണ്ട് ഇതുവരെ തനിക്ക് ഒരു കുറവും വന്നിട്ടില്ലെന്നും ഇപ്പോഴാണ് വിനയായതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. പണം തനിക്ക് സമ്പത്തിന്റെ ഭാഗമല്ലെന്നും സുഹൃത്തുക്കളാണ് തന്റെ സമ്പത്തെന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് മുന്‍ നേതാവുമായ കെ ബി മുഹമ്മദ് കുഞ്ഞിയാണ് പാര്‍ട്ടിയിലെ പണാധിപത്യം ചര്‍ച്ചയാക്കും വിധം സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടത്. ഇതിനെ അനുകൂലിച്ച് നിരവധി പ്രവര്‍ത്തകരാണ് കമന്റ് ചെയ്തിട്ടുള്ളത്. സംസ്ഥാന യൂത്ത് ലീഗിന്‍റെ ഭാരവാഹിയായിരുന്ന കെടി ജലീല്‍ പാര്‍ട്ടി അവഗണന മറികടന്ന് എതിര്‍ചേരിയിലെത്തി, ഇന്ന് സംസ്ഥാനത്തെ ഉന്നത മന്ത്രി പദവി അലങ്കരിക്കുന്നു എന്നത് പാര്‍ട്ടി നേത്യത്വം കാണാതെ പോകരുതെന്നും ചിലര്‍ കമന്‍റായി കുറിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം………………………..
“പണം” എനിക്ക് സമ്പത്തിൻ്റെ ഭാഗമല്ല. “സുഹൃത്തുക്കൾ” എനിക്ക് സമ്പത്തിൻ്റെ പ്രധാന ഘടകമാണ്. പണമില്ലാത്തതിനാൽ ഇത് വരെ എനിക്ക് ഒരു കുറവും വന്നിട്ടില്ലായിരുന്നു. എന്നാൽ “പണമില്ലാത്തത്” ഇപ്പോൾ എനിക്ക് വിനയായി. ഇല്ലാത്തവനെ കുറിച്ചുള്ള ഇല്ലാത്തരങ്ങളും ചർച്ചക്ക് വിധേയമായി.
കുടുംബമേ മാപ്പ്!
https://www.facebook.com/kb.kunhi/posts/3446773558749511
Post Your Comments