ന്യൂഡൽഹി: ഭാര്യയും വീട്ടുകാരും പീഡീപ്പിക്കുന്നുവെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നു. ഡൽഹി പ്രേംനഗർ സ്വദേശിയായ മോഹിത് ആണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. നവംബർ 12നാണ് മോഹിത് പരാതിയുമായി പോലീസിനെ കാണുന്നത്.
ഭാര്യയും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും, മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നുവെന്നുമാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. മോഹിത്തിന്റെ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, അമ്മാവൻ എന്നിവർക്കെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭാര്യ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു നടന്നത്. ഹിന്ദുവാണെന്നായിരുന്നു യുവതി തന്നോട് ആദ്യം പറഞ്ഞിരുന്നതെന്ന് മോഹിത് ആരോപിക്കുകയുണ്ടായി
Post Your Comments