ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്.ഡിജിറ്റല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനം തയാറാക്കാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. ഇതിനു ഇലക്ട്രല്‍ കോളജ് അംഗങ്ങള്‍ക്ക് എല്ലാ വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ കാര്‍ഡ് നല്‍കും. ഇതടക്കമുള്ള നടപടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം ലഭിക്കേണ്ടതുണ്ട്.അനുമതി ലഭിച്ചാലുടന്‍ നടപടി പൂര്‍ത്തിയാക്കുമെന്ന് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.
Read Also : കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു
2017 ല്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള അതേ ഇലക്ട്രല്‍ കോളജ് തന്നെയാണ് നിലവിലുള്ളത്. രണ്ടു സംസ്ഥാനങ്ങളില്നിന്നൊഴികെ എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ ഉള്‍പ്പടെ അടിമുടി മാറ്റവും അടിയന്തര തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട് 23 നേതാക്കള്‍ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. ബ്ലോക്ക് തലം മുതല്‍ പ്രവര്‍ത്തക സമിതിയില്‍ വരെ തെരഞ്ഞെടുപ്പ് നടത്തി അടിമുടി അഴിച്ചുപണി വേണമെന്നായിരുന്നു ആവശ്യം.
Post Your Comments