Latest NewsNewsSaudi Arabia

സൗദിയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

റിയാദ്: സൗദിയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസിന്‍റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മക്ക, മദീന, ഹായിൽ, അൽ ജൗഫ്, കിഴക്കൻ പ്രവിശ്യ, ഖസീം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ ഇടിയോടു കൂടിയ മഴ ഉണ്ടാകാനാണ് സാധ്യത. കാലാവസ്ഥാ- പരിസ്ഥിതി സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി.

അപകട സാധ്യത കണക്കിലെടുത്തു ജനങ്ങൾ ജാഗ്രത പാലിക്കണം. വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button