Latest NewsKeralaNews

ശബ്​ദരേഖയിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഡി.ജി.പിയുടെ

തിരുവനന്തപുരം: സ്വപ്​ന സുരേഷി​േൻതെന്ന്​ അവകാശപ്പെട്ട്​ പുറത്തുവന്ന ശബ്​ദരേഖയിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയെടുക്കുന്നതാണ്. അന്വേഷണം ആവശ്യപ്പെട്ട്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജയിൽ വകുപ്പ്​ മേധാവിക്ക്​ കത്ത്​ നല്കുകയുണ്ടായിരുന്നു. കത്ത്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ കൈമാറിയിരിക്കുന്നു. ബെഹ്​റയായിരിക്കും ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി പറഞ്ഞതായുള്ള സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷി​േൻറതെന്ന് പറയപ്പെടുന്ന ശബ്​ദരേഖ പുറത്ത് വന്നിരുന്നു. ഒരു ഓൺലൈൻ മാധ്യമമാണ് ശബ്​ദരേഖ പുറത്തുവിട്ടത്. ത​ൻെറ മൊഴി കൃത്യമായി വായിച്ചുനോക്കാൻ പോലും അനുവദിച്ചില്ലെന്ന്​ സ്വപ്ന പറയുകയുണ്ടായി.

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞെന്നും ഈ ആവശ്യം ഉന്നയിച്ച് അവർ വീണ്ടും ജയിലിൽ വരുമെന്നാണ് മനസ്സിലാക്കുന്നതെന്നും പറയുന്നു. എന്നാൽ, ഇത് ആരോടാണ് പറയുന്നതെന്ന കാര്യം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button