KeralaLatest NewsNews

ഇബ്രാഹിം കുഞ്ഞിൻെറ മെഡിക്കൽ പരിശോധന കഴിഞ്ഞു

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്​റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു കഴിഞ്ഞു. ലേക്​ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ പരിശോധിക്കുകയുണ്ടായത്​.

ഇബ്രാഹിം കുഞ്ഞിൻെറ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. ഇതിൻെറ ഭാഗമായാണ്​ ജനറല്‍ ആശുപത്രി സൂപ്രണ്ട്​ അടങ്ങിയ ആറംഗ മെഡിക്കല്‍ ബോർഡ്​ രൂപവത്​കരിച്ചത്​. സംഘം ആശുപത്രിയിലെത്തി രണ്ടര മണിക്കൂറോളം പരിശോധന നടത്തി. അവിടെയുള്ള ഡോക്​ടർമാരുമായും സംസാരിച്ചു. ഇബ്രാഹിം കുഞ്ഞിൻെറ ശാരീരിക, മാ​നസിക ആരോഗ്യനിലയാണ്​ പരി​േശോധനാവിധേയമാക്കിയിരിക്കുന്നത്​. മെഡിക്കൽ ബോർഡ്​ ചേർന്ന്​ ചൊവ്വാഴ്ചക്കകം കോടതിയില്‍ റിപ്പോർട്ട്​ സമർപ്പിക്കുമെന്ന്​ ഡോ. അനിത മാധ്യമങ്ങളോട്​ പറഞ്ഞു.

shortlink

Post Your Comments


Back to top button