Latest NewsKeralaNews

ഏറ്റവും കൂടുതൽ സ്ത്രീകളെ അപമാനിച്ചിട്ടുള്ള സംഘടനയാണ് കോൺഗ്രസ്, ഇനിയൊരു സ്ത്രീയേയും അപമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്: മാനനഷ്ടത്തിന് കേസുകൊടുത്ത് സരിത എസ് നായര്‍

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രമാചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി സരിത എസ് നായർ. സോളാർ കേസ് പുനരാരംഭിച്ച പശ്ചാത്തലത്തിൽ മുല്ലപ്പള്ളി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് സരിത കേസ് നൽകിയിരിക്കുന്നത്. വഞ്ചിയൂർ കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പത്ത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സരിത ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെ എന്നും പെണ്ണിനെ ഇറക്കി നാണം കെട്ട കളിയാണ് സർക്കാർ നടത്തുന്നതെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, മുല്ലപ്പള്ളിയുടെ ഖേദപ്രകടനം സ്വീകരിക്കില്ലെന്നും നിയമനടപടിയിലേക്ക് നീങ്ങുമെന്നുമാണ് സരിത പറയുന്നത്.

ഒരു സ്ഥാനത്തിരുന്ന് സ്ത്രീകളെ ഇങ്ങനെ ആക്ഷേപിക്കുന്ന രീതിയിലേക്ക് മുല്ലപ്പള്ളി അധഃപതിച്ച് പോയോ എന്ന് സരിത ചോദിക്കുന്നു. ഇതിനെല്ലാം മറുപടി പറയേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. എന്നാൽ, അവിടെ നിന്നും ഒരു നടപടി പ്രതീക്ഷിക്കുന്നില്ല. കാരണം, ഏറ്റവും കൂടുതൽ സ്ത്രീകളെ അപമാനിച്ചിട്ടുള്ള സംഘടനയാണ് കോൺഗ്രസ് എന്ന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിൽ സരിത പ്രതികരിച്ചു.

‘പീഡനത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്ന ഒരു സ്ത്രീ വീണ്ടും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് എന്നെയല്ല പഠിപ്പിക്കേണ്ടത്, അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലുള്ള പണവും അധികാരവും കൈയില്‍ വരുമ്പോള്‍ അവരുടെ മുന്നില്‍ വരുന്ന സാധാരണക്കാരായ സ്ത്രീകളെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി കടിച്ചുകീറാന്‍ നില്‍ക്കുന്ന നേതാക്കന്മാരെ ആണ്.‘ സരിത പ്രതികരിച്ചു.

എന്നെ മാത്രമല്ല, ഇനിയൊരു സ്ത്രീയേയും അപമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്. എന്തൊക്കെ കാര്യങ്ങള്‍ നിയമത്തിന് ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും സരിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button