Latest NewsIndiaNewsEntertainment

ബോളിവുഡിലേക്ക് ഒരു പാകിസ്ഥാൻ താരം; ഷാരൂഖ് ഖാന്റെ ആരാധികയാണെന്ന് അലീസാ നാസർ; ​ഗ്ലാമർ താരത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ബോളിവുഡ്

ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള പാക് താരങ്ങളുടെ ആവേശം തീരുന്നില്ല

ഇന്ന് പല വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെങ്കിലും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള പാക് താരങ്ങളുടെ ആവേശം തീരുന്നില്ല.

ഇപ്പോൾ ബോളിവുഡില്‍ അരങ്ങേറിയിട്ടുള്ള പാക് സിനിമാ താരങ്ങളുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി എത്തുന്നു. പാക് നടി അലീസാ നാസറിനാണ് ഹിന്ദി സിനിമാവേദി ഇനി അവസരം നല്‍കുക. ‘യാരാ വേ’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ് അലീസാ നാസര്‍. ആല്‍ത്തീ കൗശല്‍ ഒരുക്കുന്ന പ്രണയകഥ പറയുന്ന സിനിമയിലെ നായികയാണ് ഈ ​ഗ്ലാമർ താരം.

വർഷങ്ങളായുള്ള ഒരു സ്വപ്‌നം സഫലമാകുന്നു എന്നാണ് ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയായ അലീസ അവസരത്തെ കുറിച്ച്‌ കുറിച്ചത്. ബോളിവുഡിന്റെ ഭാഗമാകാന്‍ എന്നും ആഗ്രഹിച്ചിരുന്നുവെന്നും താരം, പാകിസ്താന്‍കാരിയാണെങ്കിലും ദുബായിലാണ് അലീസാ നാസര്‍ ജീവിക്കുന്നത്.

shortlink

Post Your Comments


Back to top button