CinemaMollywoodLatest NewsKeralaNewsEntertainment

ലഹരിമരുന്നുകേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് നടൻ സിദ്ദിഖ്

കൊച്ചി : ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന ‘അമ്മ’യില്‍ വാക്കേറ്റം. ലഹരിമരുന്നുകേസില്‍ പ്രതിയായ ആളെ സസ്പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. നടപടി ഉടന്‍ വേണ്ടെന്നാണ് മുകേഷിന്റെ വാദം. സസ്പെന്‍ഷന്‍ വേണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ നടിമാരും ആവശ്യപ്പെട്ടു. ബിനീഷിനെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന എക്സിക്യുട്ടീവ് യോഗത്തിലെ ആവശ്യം മുകേഷും ഗണേഷ് കുമാറും എതിർത്തു. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്.

Read Also : രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെ ടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേശ് കുമാര്‍ എംഎ‍ല്‍എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു. രചന നാരായണന്‍ കുട്ടിയും സമാനമായ പ്രതികരണമാണ് നടത്തിയത്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button