Latest NewsBollywoodNewsIndiaEntertainment

സുശാന്തിന്റെ കാമുകി റിയയെ വഴിവിട്ട് സഹായിച്ചെന്ന് പ്രചരിപ്പിച്ചു ; യൂട്യൂബർ റാഷിദ് സിദ്ദിഖിനെതിരെ 500 കോടിയുടെ മാനനഷ്ട കേസ് നല്‍കി ഞെട്ടിച്ച് അക്ഷയ് കുമാര്‍

വ്യാജപ്രചരണം നടത്തി എന്നാരോപിച്ചാണ് നിയമനടപടി

യൂട്യൂബര്‍ റാഷിദ് സിദ്ദിഖിക്കെതിരേ ബോളിവുഡ് താരം അക്ഷയ് കുമാര്‍ 500 കോടിയുടെ മാനനഷ്ടകേസുമായി കോടതിയെ സമീപിക്കുന്നു. സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജപ്രചരണം നടത്തി എന്നാരോപിച്ചാണ് നിയമനടപടിക്ക് പോകുന്നത്.

അന്തരിച്ച സുശാന്ത് സിംഗിന്റെ കാമുകിയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തയാളുമായ നടി റിയ ചക്രവര്‍ത്തിയെ കാനഡയിലേക്ക് രക്ഷപെടാന്‍ അക്ഷയ് സഹായിച്ചു എന്ന തരത്തില്‍ സിദ്ദിഖ് ചെയ്ത വീഡിയോയ്‌ക്കെതിരേയാണ് അക്ഷയ്കുമാര്‍ അപകീര്‍ത്തി കേസിന് പോകുക.

ഇത്തരത്തിൽ വിവിധ വീഡിയൊകളിലായി തന്റെ പേര് ദുരുപയോഗം ചെയ്തതായി അക്ഷയ്കുമാറിന് ആക്ഷേപമുണ്ട്. അക്ഷയ് കുമാറിന് സുശാന്തിന്റെ വളര്‍ച്ചയില്‍ അസൂയ ഉണ്ടെന്നും ധോനി അണ്‍ടോള്‍ഡ് സ്‌റ്റോറി പോലെയുള്ള സിനിമകള്‍ കിട്ടുന്നതില്‍ അസന്തുഷ്ടിയുണ്ടെന്നും സിദ്ദിഖി പ്രചരിപ്പിച്ചെന്നാണ് ഒരു ആക്ഷേപം. മുംബൈ പോലീസും ആദിത്യ താക്കറെയും അക്ഷയ്കുമാറും രഹസ്യമായി ഒത്തുകൂടാറുണ്ടെന്നു സിദ്ദിഖ് പ്രചരിപ്പിച്ചു.

എന്നാൽ വ്യാജ പ്രചരണങ്ങളുടെ പേരില്‍ നേരത്തേയും റാഷിദ് സിദ്ദിഖി മുംബൈ പോലീസിന്റെ പിടിയിലായിട്ടുള്ളയാളാണ്. മുന്‍പ് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കുമെതിരേയും അദേഹത്തിന്റെ മകന്‍ അദിത്യ താക്കറെക്കെതിരെയും സിദ്ദിഖി വീഡിയോ ചെയ്ത് വിവാദമുയർത്തിയിരുന്നു.

shortlink

Post Your Comments


Back to top button