Latest NewsNewsEntertainment

അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞു; ബോളിവുഡ് സംവിധായകൻ അനുരാഗിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ആഗ്രഹമെന്ന് പേളി

ഞാന്‍ എന്തെങ്കിലും നല്ലതായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനാണ്

മലയാളികളുടെ പ്രിയതാരം പേളി മാണിയുടെ ബോളിവുഡ് ചിത്രം ലുഡോ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിര തന്നെ ഈ അനുരാഗ് ബസു ചിത്രത്തിലുണ്ട്.

കൂടാതെ മലയാളിയായ നേഴ്‌സ് കഥാപാത്രമാണ് ചിത്രത്തില്‍ പേളിക്ക്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ അനുരാഗുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളി മാണി.

അനുരാ​ഗിനോടൊപ്പം പ്രവര്‍ത്തിക്കാനായത് വളരെ മികച്ച അനുഭവമായിരുന്നു. ലുഡോയില്‍ ഞാന്‍ എന്തെങ്കിലും നല്ലതായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനാണ്. കാരണം, ഈ യാത്രയിലെ ഓരോ ചുവടിലും അദ്ദേഹമാണ് എന്നെ നയിച്ചത്. സെറ്റിനെ സ്വന്തം കുടുംബത്തേപ്പോലെ അദ്ദേഹം പരിചരിക്കുന്നതാണ് എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം.

കൂടാതെ അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എപ്പോഴും തിരിച്ചറിവുകളാണ്. അദ്ദേഹത്തെ അറിയാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ ഒരുപാട് നന്ദി. സ്വര്‍ണ്ണം പോലുള്ള ഹൃദയത്തിന് ഉടമയായ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു സ്‌പെഷ്യന്‍ ഹഗ്ഗ്. അനുരാഗിന്റെ ജീവിതത്തില്‍ നിന്ന് ഒരു കാര്യം സ്വന്തമാക്കണമെന്നുണ്ടെങ്കില്‍ എതെന്തായിരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ ആരോ എന്നോട് ചോദിച്ചു, ഞാന്‍ പറഞ്ഞു അദ്ദേഹത്തിന്റെ ഭാര്യ താനി മാം, അത്രമാത്രം എനിക്കവരെ ഇഷ്ടമാണ്”, പേളി ഫേസ്ബുക്കില്‍ എഴുതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button