ന്യൂയോര്‍ക്ക്: പ്രീ ചെക്കിനിടയിലും വിമാനത്തിലും പ്രശ്‌നമുണ്ടാക്കിയ മാധ്യമപ്രവര്‍ത്തകയായ മുസ്ലീം യുവതിയെ വിമാനത്തില്‍ നിന്നും പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍.
Our founder, Amani Al-Khatahtbeh, was arrested yesterday after being harassed by an American Airlines passenger and staff. This blatant Islaophobia should not be tolerated by anyone. @AmericanAir do better.https://t.co/hCIgz591e5
— Muslim Girl (@muslimgirl) November 15, 2020
‘മുസ്ലീം ഗേള്‍’ എന്ന മാധ്യമത്തിന്റെ എഡിറ്ററായ അമാനി അല്‍ ഖതേബ് എന്ന 29കാരിയാണ് അമേരിക്കന്‍ എയര്‍ലൈനില്‍ പ്രശ്‌നമുണ്ടാക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരുമായി ഉണ്ടാക്കിയ തര്‍ക്കമാണ് യുവതിയെ പുറത്താക്കുന്നതിന് കാരണമായത്. ഇവര്‍ യാത്രചെയ്യുന്ന വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയാറല്ലെന്ന് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തവര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുറത്താക്കല്‍.
ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു അമാനി അല്‍ ഖതേബ്. ഇവര്‍ വിമാനത്തിലും സഹയാത്രക്കാരുമായി ബഹളം വെച്ചതോടെ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് അമാനിയെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത്.
Post Your Comments