Latest NewsNewsIndiaCrime

പീഡനക്കേസ് പ്രതിയുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കൊല്ലപ്പെട്ട നിലയില്‍.  അനുപ് കശ്യപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

22കാരിയെ പീഡിപ്പിച്ച ശേഷം അനുപ് കശ്യപ് ഒളിവില്‍ പോയിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടി ഏറെ നാളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അനുപിന്റെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

വിറക് ശേഖരിക്കാനായി വനത്തിലേയ്ക്ക് പോയവരാണ് അനുപിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ യുവതിയുടെ കുടുംബമാണെന്ന് അനുപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6നാണ് അനുപ് യുവതിയെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ചത്.

shortlink

Post Your Comments


Back to top button