തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കിഫ്ബി വിവാദങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. വിവാദമായ സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. കേന്ദ്ര ഏജന്‍സികളുടെ സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സിഎജി റിപ്പോര്‍ട്ട് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത്, ബിനീഷ് വിവാദങ്ങളില്‍ പ്രതിസന്ധിയിലായിരിക്കുന്ന സിപിഎം ബോധപൂര്‍വ്വം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജി വിവാദമെന്ന് പ്രതിപക്ഷം പറയുന്നു.
അതേസമയം ധനമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
Post Your Comments