ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ Dr എ എം അരുണ്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.വീട്ടില്‍ നിന്നും മരിച്ചാണ് കൊണ്ടു വന്നതെന്നും അതല്ല ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ മരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.
2002ല്‍ തിരുച്ചിറപ്പള്ളിയില്‍ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത് ഡോക്ടര്‍ അരുണ്‍ ആണ്. വളരെ ചുരുങ്ങി. കാലം കൊണ്ട് രാജ്യത്ത് മുഴുവനും ശൃംഖലകള്‍ ഉണ്ടാക്കാന്‍ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലിന് കഴിഞ്ഞു. തൃച്ചിയിലുള്ള കുടുംബത്തിന്റെ വാസന്‍ ഫാര്‍മസ്യൂട്ടിക്കലാണ് പിന്നീട് വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലായി രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ചത്. ഡോക്ടര്‍ അരുണിന്റെ കഠിന പ്രയത്‌നമായിരുന്നു അതിന് പിന്നില്‍.
ഡോ അരുണ്‍ സ്ഥാപിച്ച വാസന്‍ ഐ കെയര്‍ നേത്ര ചികിത്സാ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലുടനീളം 170 ശാഖകള്‍ ആണ് വാസന്‍ ഐകെയറിന് ഉള്ളത്.
അടുത്തിടെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ആശുപത്രികളില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments