പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വീണ്ടും ഒരേ വേദിയിൽ. ഇന്ന് വൈകീട്ട് നടക്കുന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയും ഷീ ജിൻപിംഗും വേദി പങ്കിടുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
Read Also : പോലീസ് പട്രോളിങ്ങിനിടെ സംഘർഷം ; 3 പൊലീസുകാർക്ക് പരുക്ക്
ഉച്ചകോടിയിൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഇതിന് പുറമേ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കൊറോണ വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഷീ ജിൻപിംഗും ഒരേ വേദി പങ്കിടുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരു രാഷ്ട്ര തലവന്മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു.
Post Your Comments