COVID 19Latest NewsNewsIndia

ആശ്വാസം…! നാലുമാസത്തിനിടെ കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30,000ൽ താഴെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. നാലുമാസത്തിനിടെ പ്രതിദിന കൊറോണ വൈറസ് രോ​ഗികളുടെ എണ്ണം ആദ്യമായി 30000ൽ താഴെ എത്തിയിരിക്കുന്നു. ഇന്നലെ 29,164 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെആകെ മൊത്തം കോവിഡ് രോ​ഗികളുടെ എണ്ണം 88,74,291 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ പറയുന്നു.

449 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 12,077 പേരുടെ കുറവുണ്ട്.

ഇന്നലെ മാത്രം 40,791 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 82,90,371 ആയി ഉയർന്നു എന്ന് സർക്കാർ കണക്കുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button