ലഖ്നോ: ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിൽ നിന്നും ആന്തരിക അവയവങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. യുപിയിലെ കാണ്‍പൂരില്‍ ഗതംപൂര്‍ കോട്ട് വാലി പൊലീസ് പരിധിയില്‍ ആറു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. പെൺകുട്ടി ദുര്മന്ത്രവാദത്തിനിരയായതാണെന്നാണ് കുടുംബം പറയുന്നത്. എന്നാൽ അതേസമയം, വന്യമൃഗം ആക്രമിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ ഭദ്രസ് ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുറ്റത്ത് കളിച്ചിരുന്ന മകള്‍ പിന്നീട് പ്രദേശത്തെ മറ്റൊരു കുട്ടിക്കൊപ്പം ദീപാവലിക്ക് പടക്കം വാങ്ങാന്‍ കടയിലേക്ക് പോകുന്നത് കണ്ടിരുന്നെന്ന് പിതാവ് പറഞ്ഞു.
Post Your Comments