KeralaLatest NewsNewsIndia

36 പാസ്സഞ്ചർ ട്രെയിനുകൾ എക്​സ്​പ്രസുകളാക്കി ഇന്ത്യൻ റയിൽവേ ; ലിസ്റ്റ് കാണാം

തി​രു​വ​ന​ന്ത​പു​രം: 36 പാ​സ​ഞ്ച​ര്‍, മെ​മു സ​ര്‍​വി​സു​ക​ളെ എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളാ​ക്കാ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡിന്റെ അ​നു​മ​തി. കേ​ര​ള​ത്തി​ല​ട​ക്കം ഓടുന്ന പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സു​​ക​ള്‍ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ന്ന​തോ​ടെ ​​​​ഹ്ര​സ്വ​ദൂ​ര​യാ​ത്ര അ​വ​താ​ള​ത്തി​ലാ​കും. ​

Read Also : കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ യുവാവ് സഞ്ചരിച്ചത് 16,000 കിലോ മീറ്റര്‍

ചെ​റു​സ്​​റ്റേ​ഷ​നു​ക​ളു​ടെ റെ​യി​ല്‍​ ക​ണ​ക്​​റ്റി​വി​റ്റി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നൊ​പ്പം യാ​ത്രാ​ചെ​ല​വു​മേ​റും. ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാ​ണ്​ ന​ല്‍​കേ​ണ്ടി​വ​രു​ക. ഫ​ല​ത്തി​ല്‍ നി​ല​വി​ലേ​തി​നെ​ക്കാ​ള്‍ മൂ​ന്ന്​ – നാ​ല്​ ഇ​ര​ട്ടി വ​രെ ചാ​ര്‍​ജ്​​ വ​ര്‍​ധി​ക്കും. പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക്​ 10​ രൂ​പ​യാ​ണെ​ങ്കി​ല്‍ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ന്ന​തോ​ടെ 35-40 രൂ​പ​യാ​യി ഉ​യ​രും.

പാ​സ​ഞ്ച​റു​ക​ള്‍ എ​ക്​​സ്​​പ്ര​സു​ക​ളാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ജൂ​ണി​ലാ​ണ്​ ​റെ​യി​ല്‍​വേ ബോ​ര്‍​ഡി​ല്‍ ശുപാർശ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന്​ ന​ട​പ​ടി നീ​ണ്ടെ​ങ്കി​ലും ഒ​ടു​വി​ല്‍ ​റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​യി​രു​ന്നു.

നാ​ഗ​ര്‍​കോ​വി​ല്‍-​കോ​ട്ട​യം, തൃ​ശൂ​ര്‍-​ക​ണ്ണൂ​ര്‍, മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട്, കോ​ട്ട​യം-​നി​ല​മ്ബൂ​ര്‍, ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍, പാ​ല​ക്കാ​ട്​ ടൗ​ണ്‍-​തി​രു​ച്ചി​റ​പ്പ​ള്ളി പാ​സ​ഞ്ച​റു​ക​ള്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​​ണ്ടെ​ന്നാ​ണ്​ വി​വ​രം. സ്​​റ്റോ​പ്പു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ നി​ന്ന​ട​ക്കം 10-15 കി​ലോ​മീ​റ്റ​ര്‍ വ​രെ റോ​ഡ്​ മാ​ര്‍​ഗം അ​ധി​കം സ​ഞ്ച​രി​ച്ചാ​ലേ പ്ര​ധാ​ന സ്​​റ്റേ​ഷ​നു​ക​ളിലെത്താ​നാ​കൂ. ഗ്രാ​മീ​ണ​മേ​ഖ​ല​യെ ബ​ന്ധി​പ്പി​ച്ചാ​ണ്​ പാ​സ​ഞ്ച​റു​ക​ള്‍ ഓടു​ന്ന​ത്. ഇ​വ എ​ക്​​സ്​​പ്ര​സു​ക​ളാ​കു​ക​യും സ്​​റ്റോ​പ്പു​ക​ളി​ല്ലാ​താ​വു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഈ ​ബ​ന്ധം ന​ഷ്​​ട​പ്പെ​ടും. ദൈ​നം​ദി​ന സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന മു​റ​​ക്ക്​ പു​തി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​ര​മാ​യി​രി​ക്കും ഈ ‘​എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ള്‍’ ഓ​ടു​ക​യെ​ന്നാ​ണ്​ വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button