കോട്ടയം: ആയൂരില്‍ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളുടെ മൃതദേഹങ്ങള്‍ ലഭിച്ചു. വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ അമൃതയുടെയും ആര്യ ജി അശോകിന്റെയും മൃതദേഹമാണ് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിൽ ലഭിച്ചത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടുദിവസം മുമ്ബാണ് ബി എഡ് വിദ്യാര്‍ത്ഥികളായ അമൃതയെയും ആര്യയെയും
കാണാതാവുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി അഞ്ചല്‍ കോളേജിലേക്ക് പോകാനെന്നുപറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇരുവരും ആത്മഹത്യാ തീരുമാനം എടുത്ത ശേഷം ആദ്യം കണ്ട ബസില്‍ കയറി കോട്ടയത്തേക്ക് പോയി എന്നാണ് പോലീസ് നിഗമനം. തിരുവല്ല ഭാഗത്ത് വച്ചു ഒരാളുടെ ഫോണ്‍ അവസാനമായി ഓഫ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ഇരുവരും നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ഇതില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നുമാണ് പൊലീസ് നല്കുന്ന സൂചന.
ശനിയാഴ്ച രാത്രിയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിന് മുകളില്‍ നിന്ന് ഇരുവരും മൂവാറ്റുപുഴ ആറ്റിലേക്ക് ചാടുന്നത് സമീപവാസികളാണ് കണ്ടത്. ഒരു പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്സാക്ഷിയായ യുവാവ് പറയുന്നത്.
Post Your Comments